Tuesday, April 16, 2013

Frequently Asked Questions

1.      അപേക്ഷക൯ ഒരു വില്ലേജില്‍ സ്ഥിര താമസവും മറ്റൊരു വില്ലേജില്‍ സ്ഥലവും ഉണ്ടെങ്കില്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന് ഏതു വില്ലേജ് ഓഫീസില്‍ അപേക്ഷിക്കണം?
രജിസ്ട്രേഷനില്ഴ തണ്ടപ്പേര്‍ രജിസ്റ്റര്‍ പ്രകാരമുള്ള സ്ഥിര താമസ വിലാസം കൊടുക്കുകയും അതോടൊപ്പം ഏത് സ്ഥലത്തിെന്ഴറ കൈവശാവകാശ സര്ഴട്ടിഫിക്കറ്റാണോ വേണ്ടത്  അതിെന്ഴറ ജില്ല, താലൂക്ക്, വില്ലേജ് എന്നിവ അപേക്ഷയില്ഴ കൊടുക്കുകയും ചെയ്യ‍ണം.
    2.       ലക്ഷം വീട് കോളനി താമസക്കാര്‍ക്ക് കരം അടച്ച രസീത് ഇല്ലെങ്കില്‍ വരുമാന സര്‍ട്ടിഫിക്കറ്റിനു അപേക്ഷിക്കുമ്പോള്‍ land details കൊടുക്കേണ്ടതുണ്ടോ?
വരുമാന സര്ഴട്ടിഫിക്കറ്റിന് അപേക്ഷിക്കുന്പോള്ഴ കൈവശമുള്ള  മുഴുവന്ഴ ഭൂമിയുടേയും വിവരം നല്കേണ്ടതാണ്.
    3.     ഒരാളിന്റെ കൈവശം പല സര്‍വ്വേ നമ്പറുകള്‍ ഉളള സ്ഥലം ഉണ്ടെങ്കില്‍ ഒറ്റ സര്‍ട്ടിഫിക്കറ്റായി കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് എടുക്കാ൯ പറ്റുന്നില്ല?
പല സര്ഴവ്വേ നന്പറുകള്ഴ ഉള്ള സ്ഥലം ഉണ്ടെങ്കില്ഴ ഓരോ സര്ഴവ്വേ നന്പറിനും  വെവ്വേറെ അപേക്ഷ സമര്ഴപ്പിക്കുക.
    4.     അന്യ സംസ്ഥാനക്കാര്‍ക്ക് ഇവിടെ സ്ഥലം ഉണ്ടെങ്കില്‍ ജില്ല എങ്ങനെ select ചെയ്യണം?
ഏത് ജില്ലയിലാണോ സ്ഥലം ഉള്ളത്  ആ ജില്ല Select ചെയ്യ‍ുക.
    5.       OEC/RC, ചേരമ൯, മന്നാ൯ , റോമന്‍ കാത്തലിക്ക്, നായര്‍ എന്നീ caste സെലക്ട് ചെയ്യാന്‍ പറ്റുന്നില്ല?
OEC സര്ഴക്കാരിെന്ഴറ ലിസ്റ്റല്ഴ  ഉള്ഴപ്പെട്ടിട്ടില്ലാത്തതിനാല്ഴ Select ചെയ്യ‍ാന്ഴ പറ്റുകയില്ല.  റോമന്ഴ കാത്തലിക്, നായര്ഴ എന്നീ casteകള്ഴ  General വിഭാഗത്തില്ഴ ഉള്ഴപ്പെട്ടിട്ടുള്ളതാണ്.
    6.       മലയാളത്തില്‍ ചെയ്യുമ്പോള്‍ ചില്ലക്ഷരങ്ങളില്‍ തെറ്റ് വരുന്നു?
Operating System Unicode enabled ആക്കുക.
    7.     Caste & Community തമ്മിലുളള വ്യത്യാസം ?
Community സര്ഴട്ടിഫിക്കറ്റ് OBC വിഭാഗത്തില്ഴപ്പെട്ടവര്ഴക്കും Caste സര്ഴട്ടിഫിക്കറ്റ് SC/ST വിഭാഗത്തില്ഴപ്പെട്ടവര്ഴക്കും ഉള്ളതാണ്.
    8.      SC/ST ക്ക് stamp ഒട്ടിക്കണമോ?
സ്റ്റാന്പിെന്ഴറ ആവശ്യ‍മില്ല.
    9.     Form Village office-ല്‍ എത്ര ദിവസം കൂടുമ്പോള്‍ എത്തിക്കണം?
അതാതു ദിവസം വൈകുന്നേരമോ അടുത്ത ദിവസം രാവിലേയോ അല്ലെങ്കില്ഴ വില്ലേജ് ഓഫീസര്ഴ ആവശ്യ‍പ്പെടുന്ന പ്രകാരമോ എത്തിച്ചു കൊടുക്കേണ്ടതാണ്.
    10.     Personal hearing നടത്തേണ്ട സന്ദര്‍ഭങ്ങളില്‍ വില്ലേജ് ഓഫീസ൪ hearing നടത്തിയ ശേഷം അപേക്ഷ അക്ഷയയ്ക്ക് return ചെയ്യുന്നു. Hearing നടത്തിയ  paper കൂടി scan ചെയ്ത് submit ചെയ്യണം എന്നാണ് ആവശ്യപ്പെടുന്നത്. ഇതിന്റെ ആവശ്യം ഉണ്ടോ?
ഇതിെന്ഴറ ആവശ്യ‍മില്ല.
    11     വില്ലേജ് ഓഫീസര്‍ക്ക് edit option ലഭിക്കുകയാണെങ്കില്‍ re-submit-ന്റെ എണ്ണം കുറയ്ക്കുവാന്‍ സാധിയ്ക്കും. ആയതിന് വേണ്ട നടപടി സ്വീകരിക്കുമോ?
അപേക്ഷകന്ഴ സമര്ഴപ്പിച്ച വിവരങ്ങല്ഴ വില്ലേജാഫീസര്ഴ തിരുത്തുവാന്ഴ പാടില്ല. അപേക്ഷകനു മാത്രമേ edit  ചെയ്യ‍ുവാനുള്ള  അവകാശമുള്ളു.
    12     One and the same certificate നല്‍കുന്നതിന് Notary attested certificate വേണമെന്ന നിബന്ധനയ്ക്ക് ഇളവുണ്ടോ? ടി സത്യവാങ്മൂലം ലഭിക്കുന്നതിന് 500/- മുതല്‍ 1000/- രൂപ ഓരോ അപേക്ഷകനും ചെലവുണ്ട് എന്നും, കാലതാമസം വരുന്നു എന്നും ആക്ഷേപമുണ്ട്. ആയത് സംബന്ധിച്ച ജില്ലാതലത്തിലോ, താലൂക്ക് തലത്തിലോ ഏകീകൃതമായ ഒരു തീരുമാനം എടുക്കാന്‍ സാധിക്കുമോ?
ഈ കാര്യത്തില്‍ വില്ലേജോഫീസറുടെ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കേണ്ടതാണ്
    13   നോണ്‍ ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ഇ-ഡിസ്ട്രിക്ട് വഴി ചെയ്യാമോ ?
നോണ്ഴ  ക്രീമിലെയര്ഴ സര്ഴട്ടിഫിക്കറ്റ് ഇ ഡിസ്ട്രിക്ട് വഴി കൊടുക്കുവാന്ഴ ഇപ്പോള്‍ സാധിക്കുകയില്ല.
    14  ഗൃഹനാഥന്‍ മരണപ്പെടുകയും റേഷന്‍കാര്‍ഡില്‍ അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ കുടുബാംഗങ്ങള്‍ക്ക് കുടുബാംഗത്വ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാന്‍ എന്തു ചെയ്യണം ?
കുടുംബാംഗത്വ സര്ഴട്ടിഫിക്കറ്റിന് കുടുംബത്തിലെ ഏതൊരു അംഗത്തിനും അപേക്ഷ സമര്ഴപ്പിക്കാവുന്നതാണ്.

3 comments:

  1. ee karikkode village officere okke valla thoomba panikkum vidaanam,
    avaneyonnum ee panikku kollilla.

    #3 weeks for verifying one certificate

    ReplyDelete